Wednesday, May 6, 2009



പോയ ജന്മത്തിലൊരു പാഴ്മരം
ശിഖരങ്ങള്‍ വക്രിച്ചു
വികൃതമായി നിന്നമരം.
ചോട്ടില്‍ തണല്‍ തേടും
മനുഷ്യരെ സ്നേഹിച്ചു.
കുര്‍ത്ത കമ്പുകളാല്‍
ഹൃദയത്തിന്‍
കോലം വരച്ചവരെന്‍
മേനിയില്‍.
ചോര പൊടിഞ്ഞപ്പോഴും
കരഞ്ഞില്ല
ചോരപ്പാട് ഉണങ്ങും മുന്‍പേ
അവരെന്റെ മുറിവില്‍ ചുംബിച്ചു
അവരുടെ അനുരാഗത്തില്‍
ഞാനും അലിഞ്ഞു ചേര്‍ന്നു
മുള പൊട്ടി അന്നേ
ഹൃദയത്തില്‍ പ്രണയം
അതിന്‍റെ തീഷ്ണതയില്‍
എന്റെ മുറിവുണക്കി ..
ഈ ജന്മത്തിലും
മരമായിരുനെന്നില്‍
നിന്‍റെ ആരാധികമാര്‍
ആരെങ്ങിലും എന്നില്‍
നിന്റെ പേരൊന്നു
കുത്തി വരച്ചെങ്കില്‍
ഒരു ചുംബനം തന്നെന്നെ
അനുഗ്രഹിച്ചുവെങ്കില്‍ .

2 comments:

  1. no one is a writer .. but the imagination and the inspiration coupled with the time taken to put them down makes the differnce ..

    this is a beautifully written one ...

    ReplyDelete