കര്‍ക്കിടകപഞ്ഞം
വരവേറ്റ ചിങ്ങസമൃദ്ധി
സ്വപ്നം കണ്ടു,
വിശപ്പിന്‍റെ കരം
പിടിചിറങ്ങി
തെരുവിന്‍റെ മകള്‍.
ഓണകോടികള്‍
പുളയ്ക്കുന്ന നഗരത്തിലൂടെ,
കീറതുണിയുടെ
വിടവിലൂടെ അവളുടെ
നഗ്നത തേടിയ
ജനങ്ങള്‍ക്കിടയിലേക്ക്,
മിന്നുന്ന തോരണങ്ങള്‍ക്ക്
കണ്ണ് തട്ടാതെ,
കാക്കപ്പൂവിനെയും,
തുമ്പകുടത്തിനെയും
തോല്പിച്ചു ചിരിക്കുന്ന
ഓര്‍കിടിന്‍റെയും
ആന്തൂറിയത്തിന്‍റെയും
അഹങ്കാരത്തിലേക്ക്.
ഊഞ്ഞാലും,
കൈകൊട്ടികളിയും
മറന്ന,പൂക്കളവും,
ഓണപ്പാട്ടും മറന്ന,
പുതിയ തലമുറയുടെ
ചൂരിലേക്ക്.
നക്ഷത്രശാലകളില്‍
മിന്നുന്ന പാത്രങളില്‍
വിളമ്പുന്ന ഓണസദ്യയുടെ
എച്ചിലും തേടി,
കര്‍ക്കിടം കഴിഞ്ഞാലും
ചിങ്ങം വന്നാലും,
വിശപ്പിന്‍റെ തിരയടങ്ങാത്ത
വയറുമായീ,
മാനുഷരെല്ലാരും ഒന്നായ
മാവേലിയുടെ നാട്ടിലേക്ക്
No comments:
Post a Comment