മൂപ്പ് നോക്കി നോക്കി ഇരുന്നു,
കണ്ണ് പെടാതിരിക്കാന്‍ 
  കാക്കതൂവലും 
കോര്‍ത്തുവെച്ചു, 
  നോട്ടം പിഴച്ചത് 
പിന്നാംപുറത്തോരു 
  അനക്കം കേട്ടപ്പോളാണ്. 
ഭീമന്‍ ചിറകു വിരിച്ചു
ഊര്‍ന്നിറങ്ങി 
റാഞ്ചിയെടുത്ത്, 
 കൂര്‍ത്ത  കൊക്ക് കൊണ്ട്
അടര്‍ത്തി വിഴുങ്ങുന്നത് 
 കണ്ടപ്പോള്‍ 
  ചെറു ചിരിയോടെ ഓര്‍ത്തു, 
എന്നാണ് ഞാന്‍ എന്‍റെ 
സ്വപ്നങ്ങള്‍   മുറ്റത്ത് കണ്ണീരു 
പുരട്ടി ഉണങ്ങാന്‍ ഇട്ടത് ?
ലളിതമായ വരികള്‍....
ReplyDeleteവളരെയധികം ഇഷ്ട്ടമായി...
ഗുഡ്..വളരെ നല്ല വരികള്‍..ആശംസകള്‍
ReplyDeleteഅപ്രതീക്ഷിതമായി എത്തിപ്പെട്ടു.....
ReplyDeleteകണ്ണുകള്‍ കുറച്ചു സമയം ബ്ലോഗില്‍ ഉടക്കിനിന്നു.......
വളരെ നല്ല വരികള്‍.... ബ്ലോഗില്‍ ഉടനീളം...
എന്തൊക്കെയോ വ്യത്യസ്തതകള്‍ തോന്നുന്നു.....
ആശംസകള്‍....!!!!
=========================മനീഷ്
നന്ദി എല്ലാവര്ക്കും
ReplyDelete