ആകെ ഒരു കുറവേ ഉള്ളൂ
ഒരു "ഓമനപേര് "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും
"എടീ എടീ ടീ ടീ"
ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത് " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത് പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ "
പിന്നെയും വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു "ടീ ടീ ടീ "
ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
ഒരു "ഓമനപേര് "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും
"എടീ എടീ ടീ ടീ"
ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത് " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത് പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ "
പിന്നെയും വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു "ടീ ടീ ടീ "
ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?