ആകെ ഒരു കുറവേ ഉള്ളൂ
ഒരു "ഓമനപേര് "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും
"എടീ എടീ ടീ ടീ"
ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത് " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത് പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ "
പിന്നെയും വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു "ടീ ടീ ടീ "
ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
ഒരു "ഓമനപേര് "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ"എന്നൊററ ശ്വാസത്തില്‍
വിളിച്ചു നിര്‍ത്തുമ്പോള്‍ ,
വിളി കേള്‍ക്കെടി എന്ന് കുതറുമ്പോള്‍
നൂറു ഓമനപേരിനും പോന്നതല്ലോ
എന്നൊരു ചിരിനുരയും ഉള്ളില്‍ ,
ചിരി വലിചെറിഞ്ഞു
പിന്നെയും പരിഭവിക്കും.
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
പിന്നെയും
നീട്ടിയും കുറുക്കിയും
പതുങ്ങിയും പരുങ്ങിയും
"എടീ എടീ ടീ ടീ"
ഉറങ്ങാന്‍ കിടന്നാല്‍ തലയിണ" ടീ ടീ ടീ"
അടുക്കളയില്‍ പാത്രങ്ങള്‍ ഉരുമുന്നത് " ടീ ടീ ടീ"
കുളിമുറിയില്‍ വെള്ളത്തിന്‍റെ ഒഴുക്ക് " ടീ ടീ ടീ"
എന്തിനു മീന്‍കാരി കൂവുന്നത് പോലും " ടീ ടീ ടീ"
ചെവിയില്‍ എന്നും എപ്പോഴും "ടി ടി ടി "
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
"എടീ എടീ എടീ "
പിന്നെയും വിളിച്ചു നിര്‍ത്തുമ്പോള്‍,
കൈവെള്ളയില്‍ അമര്‍ത്തി നുള്ളി
ഞാനെന്‍റെ കുറവിനെ കുറിച്ച്
പിന്നെയും പിന്നെയും കെറുവിക്കും,
അപ്പോഴും പൊട്ടിച്ചിരിച്ചു "ടീ ടീ ടീ "
ചിരിയെങ്ങാന്‍ നീണ്ടു പോയാല്‍
ചിരിയിടയില്‍ എടിയെന്നെങ്ങാന്‍
വിളിക്കാന്‍ മറന്നാല്‍
പിന്നെയും "ടീ മഴ "പെയ്യിക്കാന്‍ കൈവെള്ളയില്‍
നുള്ളി നുള്ളിയിങ്ങനെ ഞാന്‍ .............
എങ്കിലും കഷ്ടം ഒരു ഓമനപേരില്ലല്ലോ?
nice blogging .....check my blog " cheathas4you-safalyam.blogspot.com" and " kannoram.blogspot.com'
ReplyDeleteഇത് തന്നെയായിരുന്നു പ്രാഞ്ചിയേട്ടന്റെയും പ്രധാന പ്രശ്നം... "ഒരു പേരില്ല്യാന്നേ..."
ReplyDeleteഎടി, എടിയേയെന്നായാലതൊരു,
ReplyDeleteഒമാനപ്പേരാവില്ലേ സഖേ?
കവിത നന്നായി. ഓമനപ്പേര്, വലിച്ചെറിഞ്ഞു ...എന്നൊക്കെയാവാമായിരുന്നു
വളരെ ശരിയാണ് മിസ്റ്റര്‍ ഹനീഫാ..
Deleteഎടിയേ...യ് എന്ന് നീട്ടി വിളിക്കുന്നതിന്റെ സുഖവും ഇഴയടുപ്പവും വേറെ എന്തിനുണ്ട്?
This comment has been removed by the author.
ReplyDeleteരസകരം ചേച്ചി വരികള്‍ ...ഒരു ചെറിയ കാര്യം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു ...അതിഭാവുകത്വം ഒന്നും ഇല്ലാതെ ഒരു കവിത ...
ReplyDeleteഎന്നാല്‍ എഴുത്തിന്റെ കുറവോ ,വായനയുടെ കുറവോ എന്തോ കവിതയില്‍ നിഴലിക്കുന്നു ...
റീമയുടെ പഴയ കവിതകള്‍ പലതിന്റെയും അടുത്തെത്തിയില്ലെങ്കിലും നന്നായിട്ടുണ്ട്.
ReplyDeleteടീ കൊണ്ടൊരു കവിതക്കളിയാണല്ലേ..
ReplyDeleteഎടിയേ...എന്നു വിളിക്കുമ്പോൾ ഒരോമനത്തമില്ലേ ? എന്നാശ്വസിക്കാൻ ശ്രമിക്കുന്നു..
ReplyDeleteഎനിക്ക് അറിയുന്ന പലരും സ്വന്തം ഭാര്യയെയോ കാമുകിയെയോ മാത്രമാണ് എടിയേ...ന്നു വിളിക്കുന്നത്. അപ്പോള്‍... അതൊരു ക്രെഡിറ്റല്ലേ?
ReplyDeleteകൊള്ളാം നല്ല ബ്ലൊഗ്//എന്റെ ബ്ലോഗ് ഒന്നു നോക്കിക്കെ ...
ReplyDeletewww.thasleemp.co.cc
നന്ദി :)
ReplyDelete