''എന്റെ വീട്ടില്‍ നിന്നെ തട്ടി നടക്കാന്‍ വയ്യ ''
ഞാന്‍ എവിടെയിരുന്നാലും
നിന്നാലും
കിടന്നാലും
എഴുതിയാലും
കേറി വരും നീ.
തൂത്തെടുത്ത് കളഞ്ഞാലും
മുറ്റത്തും,
മരത്തിലും,
മതിലിലും
നീ.
നിന്നെ തട്ടി വീണെത്ര
പൊട്ടി ഞാന്‍,
നിന്നെ മുട്ടി മറിഞ്ഞെത്ര
മുറിഞ്ഞു ഞാന്‍ ,
എത്ര പൊട്ടിയാലും,
മുറിഞ്ഞാലും,
നീന്നെ വിരിച്ചെ
എനിക്കു നടക്കാനാകൂ
എന്നറിയാവുന്ന പോലെ
"എന്റെ വീട്ടില്‍ നിന്നെ തട്ടി നടക്കാന്‍ വയ്യ "
നീ എന്തൊരു നീയാണ്?
നിറയെ നീ!
ReplyDeleteഎങ്ങും എവിടെയും നീ. ഇത് എന്തൊരു നീ മയം .
ReplyDeleteഈ കവിതകളിലൂടെയെല്ലാം ഒരു അപ്പൂപ്പന്‍ താടിയായി ഭാരമില്ലാതെ പറന്നു നടക്കാം...
ReplyDelete