പണ്ട് താമസിച്ച
വീട്ടിലിപ്പോള്‍ മുറികളെല്ലാം
സ്ഥാനം തെറ്റി കിടക്കുന്നു,
ഊണ് മുറിയില്‍
കട്ടിലിന്റെ
ഞെരക്കം കേള്‍ക്കുന്നു,
കിടപ്പ് മുറിയില്‍
വറുത്ത മീന്‍ മണം ഒഴുകുന്നു
കുളിമുറി കോണില്‍
വിറകൂത്തുകുഴലിന്റെ
പാട്ടൊഴുകുന്നു,
അത് കേട്ടു ഇരിപ്പുമുറി
കരിപ്പിടിച്ചുറങ്ങുന്നു,
കയറിയിറങ്ങിയ
മാവും, ചാമ്പയും,
പേരയും
മണ്ണിനടിയില്‍ നിന്നെന്റെ
പേര് പറഞ്ഞു കരയുന്നു,
മുന്‍ഭാഗത്തെ പഞ്ചാരമരത്തിന്‍റെ
തുഞ്ചത്തിരുന്നു കൂട്ടുകാരി
പഴം പൊട്ടിച്ച് തിന്നുന്നു
കേറിവായെന്ന് കൈ കാണിക്കുന്നു,
മതിലിനപ്പുറം
ചൂളമടികള്‍ പെരുകുന്നു,
അമ്മ നട്ട ബോഗണ്‍ വില്ല
ആകാശത്തേക്ക്
കണ്ണുയര്‍ത്തി നില്ക്കുന്നു,
ക്രിസ്മസിന്
അപ്പനുണ്ടാക്കിയ പുല്‍ക്കൂട്
പ്പെടുന്നനെ മുന്നില്‍ ഉയര്‍ന്നു വരുന്നു ,
അവിടെയുയര്‍ന്ന കെട്ടിടത്തിന്റെ
മുകളില്‍ എന്നെയും തോളിലെന്തി
എന്റെ വീട് തൊണ്ട പൊട്ടി കൂവുന്നു,
പണ്ട് താമസിച്ച വീട്ടിലിപ്പോള്‍
എനിക്കൊപ്പം മുറികളും
സ്ഥാനം തെറ്റി കിടക്കുന്നു .
ഗൃഹാതുരത്വം നിറഞ്ഞ നല്ല ഓര്‍മ്മകള്‍. എഴുത്ത് നന്നായി. ആശംസകള്‍
ReplyDeleteഎല്ലാം മാറി.
ReplyDeleteشركة مكافحة حشرات بالنعيرية
ReplyDeleteشركة عزل اسطح بالدمام
فحص المنازل قبل الشراء
شركة رش مبيدات بالاحساء
NALLA RACHANA.....
ReplyDelete