മതില്‍ കെട്ടി മറച്ച മനസിന്‍റെ
ഭ്രാന്തന്‍ചിന്ത തന്‍ ഉത്തരമോനീ?
പലവട്ടം മരിച്ച കനവിന്‍റെ
ചുടലയിലെ അസ്ഥികള്‍
പെറുക്കിയെന്‍ സ്വപ്നങ്ങള്‍ക്ക്
പുനര്ജീവനെകിയവന്‍.
സര്‍വം തമസ്സില്‍ ആഴും നേരം
എന്‍ നിദ്ര കള്ളനെ പോല്‍
കവര്‍നെന്നെയടിമയാക്കിയവന്‍ .
ചിറകുള്ള മേഘത്തിലേറി വന്നെ-
ന്റെ ദ്രവിച്ച ഓര്‍മകളുടെ മേല്‍
സുഗന്ധതൈലം പൂശിയവന്‍.
മനസിന്‍റെ കാണാചരട് അറുത്തെന്‍
ആഴമേറിയ മൌനത്തിന്‍
അര്‍ത്ഥങള്‍ ചൊല്ലി തന്നവന്‍....
എന്റെ സ്വപ്നങ്ങളെ പ്രണയത്തി-
ന്‍റെ അതിരിലിട്ടു വ്യഭിച്ചരിക്കും
മുന്നെ ലോകമേ പറയൂ..
അവനെനിക്കാരാണല്ലാത്തത്?
ഞൊടിനേരം കൊണ്ട് ജന്മങ്ങ
ളുടെ വാല്‍സല്യം പകര്‍ന്നവന്‍,
എന്നോ കേട്ട് മറന്ന ഉറക്കു
പാട്ടിന്‍ ഈണം ഇട്ടവന്‍,
ആരും പകരാത്ത അനുരക്തി
കൊണ്ടെന്റെ ഉള്ളം നിറച്ചവന്‍,
പൂര്‍വജന്മത്തിന്‍ എഴുതാതാളു-
കളില്‍ കവിതകോറി വരച്ചവന്‍.
onnu odichu nokki
ReplyDeletea very powerful and beautiful blog
you can be proud of this dear