Thursday, November 19, 2009

കവിതേ?


ഇപൂവാടിയില്‍ വീശും തളിരിളം കാറ്റിലോ?
പാറി പറോന്നോര ശലഭത്തിന്‍ ചിറകിലോ?
ചമ്പകപൂവിന്‍ മത്തെഴും സുഗന്ധത്തിലോ?
പിച്ചക തയ്യിലെ ആദ്യത്തെ മൊട്ടിലോ
എവിടെ നീയെന്‍ കവിതേ?
പിണക്കമോ മല്‍സഖി?

വിടചൊല്ലും പകലിന്റെ വിരഹാര്‍ദ്രമാം മൌനത്തിലോ?
കുംകുമം ചോരിയും സന്ധ്യ തന്‍ കരളിലോ?
പാലൊളി ചൊരിയും പൊന്‍ചന്ദ്രിക തന്‍ മിഴിയിലോ?
വെള്ളികണ്ണ് ചെമ്മേ ചിമ്മും നക്ഷത്രകുഞ്ഞിലോ
എവിടെ നീയെന്‍ കവിതേ?
പിണക്കമോ മല്‍സഖി ?

വിധി ഉടച്ചോരി മനസിന്‍ കോണിലോ?
ചിതറും ചിന്ത തന്‍ വക്രിച്ച ചിരിയിലോ?
മുറിവേറ്റ ഹൃത്തിലുതിര്‍ന്ന നിണത്തിലോ
അതില്‍ പടരും വിഷാദത്തിന്‍ ചിരിയിലോ?
എവിടെ നീയെന്‍ കവിതേ ?
പിണക്കമോ മല്‍സഖി ?

No comments:

Post a Comment