വേര്‍ത്തോലിച്ചും
കവിളില്‍ നേര്‍ത്ത കണ്ണീരിന്
ചാലുകള്‍ ചാര്‍ത്തിയും
ചിരിച്ചു കൊണ്ട് കരഞ്ഞ
അമ്മ,
തീരാത്ത കടം എനിക്ക്.
ഓടിയും പാഞ്ഞും
കൂട്ടി മുട്ടാത്ത ധ്രുവങ്ങള്‍
നോക്കി പകച്ചു
പേടിച്ചോളിച്ചോടിയ അച്ഛന്‍,
തീര്‍ക്കാത്ത കടം എനിക്ക്.
കുഞ്ഞിചിരികള്‍ പൂത്തിരി
പടര്‍ത്തുബോള്‍
കണ്ണീരുണങ്ങിയ അമ്മ തന്‍
കവിളില്‍ കനവിന്റെ
മിന്നലാട്ടം,
അങ്ങകലെ ആകാശത്തിന്‍
ചെരുവില്‍ ഒരു
വെള്ളിനക്ഷത്രത്തിന്‍
മിഴിയില്‍ കണീരിന്‍
നിഴലാട്ടം
തീര്‍ക്കാത്ത വാത്സല്യത്തിന്‍
കടവുമായി നാളെ
ഇരവിനായി തപസിരിക്കും
നക്ഷത്രം,
ഒരു പിടി ബലി
ചോറിനായി കൊതിയോടെ
രണ്ടു കുഞ്ഞികൈ
തേടും നക്ഷത്രം...
വളരെ നന്നായിട്ടുണ്ട്
ReplyDeleteതുടരുക ആശംസകളോടെ
അനില്‍ കുരിയാത്തി
നന്ദി
ReplyDelete