Tuesday, January 12, 2010

വാക്കുകള്‍




ഹൃദയം വളര്‍ത്തിയ
വാക്കുകള്‍ നാവിലേക്ക്
യാത്ര പോയീ ,
വഴിയില്‍ ചിലവ
ഉമിനീരില്‍ മുങ്ങി താണു.
ചിലത് മസ്തിഷ്കത്തി-
ലേക്ക്‌ പാഞ്ഞു കയറി.
ചിലത് ഹൃത്തിലേക്ക്
തിരിഞ്ഞോടിയപ്പോള്‍,
ചിലത് നാവില്‍
തുമ്പില്‍ തൂങ്ങിയാടി ,
അടര്‍ന്നു നിന്‍ചെവിയില്‍
വീണവ മറു ചെവിയില്‍
നിന്നൂര്‍ന്നു, മൌനത്തിന്‍
ആഴങ്ങളിലേക്ക് ഊളയിട്ടു.

ശേഷിച്ചവ ഞാന്‍ വായ്കരി-
യിട്ടു ചന്ദനമുട്ടിയില്‍
ദഹിപ്പിച്ചു.
ഉദകക്രിയ ചയാന്‍
മൌനത്തെ കൂട്ട്
വിളിച്ചപ്പോള്‍,
നാവിന്‍ തുമ്പത്ത് മൌനം
വാവിട്ട് കരയുന്നു.
വാക്കിനെ പ്രണയിച്ച
മൌനത്തിന്‍ തേങ്ങല്‍
കാണാനാവാതെ ഹൃദയം
വീണ്ടും പുതിയ
വാക്കുകളെ പ്രസവിച്ചിട്ടു

4 comments:

  1. റീമാ,..
    ഈ വാക്കുകള്‍
    നിന്‍റെ മനസ്സ് പോലെ
    മനോഹരം
    തുടരുക ആശംസകളോടെ

    ...........അനില്‍ കുരിയാത്തി

    ReplyDelete
  2. nalla vaakkukal nanmma vaakkukal thanne.. ezhuthu nannaayi.....
    baavukanagal...
    ..manoj peter..

    ReplyDelete
  3. കവിതകള്‍ ഇഷ്ടമായി ...
    പ്രത്യേകിച്ച് അമ്മ ...
    confused ആക്കാതെ .. തുറന്ന എഴുത്ത് ,,,
    ഇനീം വരാം

    ReplyDelete