സ്വപ്നം മയങ്ങുന്ന പറുദീസയിലെ
കുണുങ്ങി ഒഴുകുന്ന പുഴയുടെ ചെരുവിലാണ്
എന്റെ വീട്....
രാത്രി എന്‍റെ ജാലക വാതില്‍ തുറക്കുബോള്‍
മെല്ലെ പറന്നോരു ശലഭം കണ്ണില്‍ സ്വപ്നം വിതയ്ക്കുന്നു .
എനിക്കിഷ്ടമാണെന്ന് മെല്ലെ ചൊല്ലുന്നു,
മുറ്റം നിറയെ പൂത്തിരുന്നത് പൂക്കള്‍ അല്ല...നക്ഷത്രങ്ങള്‍
എന്നോട് കിന്നാരം ചൊല്ലും നക്ഷത്ര കുഞ്ഞുങ്ങള്‍,
അവരെന്നോട് കുറുബു കുത്തുന്നു,
പിണങ്ങി ചിണുങ്ങുന്നു ,
പൊട്ടിച്ചിരിച്ചു ഞാന്‍ ഉമ്മ വെയ്ക്കുമ്പോള്‍
മെല്ലെ കണ്‍ ചിമ്മി ചിരിക്കുന്നു,
എനിക്ക് കുളിക്കാന്‍ പുഴ തന്‍റെ നീരില്‍ ചന്ദനം ചാലിച്ചിരിക്കുന്നു,
ഒരുങ്ങാന്‍ റോസാപൂവുകള്‍ ചായകൂട്ടു തീര്‍ക്കുന്നു,
മയിലമ്മ എനിക്കായി മയില്‍ പീലി പാകിയ കുപ്പായം തുന്നുന്നു,
എനിക്ക് വിശക്കുമ്പോള്‍ മാനത്ത് നിന്ന് അച്ഛന്‍ ചെറിപഴങ്ങള്‍ ഉതിര്‍ത്തു തരുന്നു,
മെല്ലെ വന്നെന്റെ കൈ പിടിച്ചെന്നെ വട്ടം കറക്കുന്നു,
നെറ്റിയില്‍ മുത്തം തരുന്നു ,
ഒരു ചൂരല്‍ കുട്ട നിറയെ ഉമ്മകള്‍ കരുതി വെച്ച്
അച്ഛന്‍ യാത്ര ചൊല്ലുബോള്‍ ഞാന്‍ കരയാതിരിക്കാന്‍
നക്ഷത്രങ്ങള്‍ എന്നെ പൊതിഞ്ഞു ഇക്കിളി കൂട്ടുന്നു,
ഒരു അപ്പൂപ്പന്താടി മെല്ലെ വന്നെന്റെ കാതില്‍ പാട്ടു പാടുന്നു ,
എനിക്കുറങ്ങാനായി ചിത്രശലഭങ്ങള്‍ കഥ ചൊല്ലുന്നുട് ,
പിച്ചകവള്ളിയാല്‍ മെനഞ്ഞ തൊട്ടിലില്‍ ആണ് ഞാന്‍ ഉറങ്ങുന്നത് ,
മെല്ലെ ചിരിച്ചു ഞാന്‍ ഉറങ്ങുന്നത് നോക്കി ചന്ദ്രന്‍ പുഞ്ചിരിക്കുന്നുവോ?
ഞാന്‍ പറഞ്ഞില്ലേ?
സ്വപ്നം മയങ്ങുന്ന പറുദീസയിലെ
കുണുങ്ങി ഒഴുകുന്ന പുഴയുടെ ചെരുവിലാണ്
എന്റെ വീട്........
(ചൂരല്‍കൊട്ടയിലെ ഉമ്മയ്ക്ക് കടപ്പാട് പാബ്ലോ നെരൂദയോട് )
ഞാന്‍ പറഞ്ഞില്ലേ?
ReplyDeleteസ്വപ്നം മയങ്ങുന്ന പറുദീസയിലെ
കുണുങ്ങി ഒഴുകുന്ന പുഴയുടെ ചെരുവിലാണ്
റീമാ നന്നായിട്ടൂണ്ട്. വരികള്‍ ഒന്നൂടെ ചെറൂതാക്കാമായിരുന്നു
ഇതൊരു കവിത ആയി എഴുതിയതല്ല....കഥ ആണെന്നും പറയാന്‍ പറ്റില്ല അല്ലെ?
ReplyDeleteനീട്ടി വലിച്ചു എഴുതി... നന്ദി
അല്പം നീണ്ടോ എന്നൊരു സംശയം..
ReplyDelete