Monday, June 4, 2012

ഭ്രാന്തന്‍


"എന്റെ കാമുകാ"

നിന്റെ ഭ്രാന്ത് പൂക്കുന്ന 
ഒറ്റമരത്തില്‍ നിന്നൊരു 
പൂവെനിക്ക് തരുമോ ?

ഇതളുകള്‍ അടര്‍ത്തി 
മെത്തയില്‍ വിതറി 
ചതച്ചരച്ചു
ഇല്ലായ്മ
ചെയ്യാനൊന്നുമല്ല,

നീ മുഖം പൂഴ്ത്തി  
കിടക്കാറുള്ള 
മുടിയില്‍ ചാര്‍ത്തി 
തെരുവിലൂടങ്ങനിങ്ങനെ 
അലയാനും അല്ല ,

പേടിക്കണ്ടന്നെ..

പിച്ചിപറിച്ചു 
നുള്ളി നോവിച്ചു 
എനിക്കതിനെയാ
ഭ്രാന്തില്ലാ കൊക്കയില്‍ 
എറിയാനും അല്ല  

"എന്റെ കാമുകാ"

 നിന്റെ ഭ്രാന്ത് പൂക്കുന്ന 
ഒറ്റ മരത്തില്‍ നിന്നൊരു 
പൂവെനിക്ക് തരുമോ ?

അതും ചെവിയില്‍ 
തിരുകിയെനിക്കാ 
മനസ്സിലൂടെ 
വെറും ഭ്രാന്തിയായി 
ഒന്നോടി തളരാന്‍ 
വേണ്ടി മാത്രമാണ്.

11 comments:

  1. നന്നായിട്ടുണ്ട് .........ആശംസകള്‍ ..........

    ReplyDelete
  2. ഭ്രാന്തു പിടിക്കുന്ന ചിന്തകള്‍ ...!good

    ReplyDelete
  3. ഭ്രാന്തന്‍ വരികള്‍ നന്നായിരിക്കുന്നു...!

    ReplyDelete
  4. “അതും ചെവിയില്‍
    തിരുകിയെനിക്കാ
    മനസ്സിലൂടെ
    വെറും ഭ്രാന്തിയായി
    ഒന്നോടി തളരാന്‍
    വേണ്ടി മാത്രമാണ്.“

    ഹോ..ഭ്രാന്ത് പിടിച്ചെന്നാ തോന്നുന്നെ..

    ReplyDelete
  5. എന്റെ കാമുകി
    എന്റെ ഭ്രാന്ത് നീ തന്നെയല്ലേ
    എന്റെ ഭ്രാന്തിന്റെ പൂക്കള്‍
    എന്നും നിനക്ക് തന്നെയല്ലേ

    ReplyDelete
  6. അവസാന വരികളുടെ സർപ്രൈസ് ഫാക്ടർ കലക്കി!

    ReplyDelete