Wednesday, March 13, 2013

ചെമ്പരത്തിച്ചോപ്പ്

നീ തിരികെ പോയന്ന് 
സൂര്യന്‍ കടലില്‍ 
ചാടി ചത്തു,

"പിന്നെയ്യ് നുണകഥ"
യെന്നു തല തല്ലികരയുന്ന
തിരകളെ നോക്കി
ഞാന്‍ പൊട്ടിച്ചിരിച്ചു,

എന്റെയാ
ഒടുക്കത്തെ ചിരിയില്‍
ഒരായിരം ചെമ്പരത്തികള്‍
നക്ഷത്രമായി വിടര്‍ന്നു,

മൂന്നാം പക്കം
സൂര്യന്റെ
ശവം കരയ്ക്കടിയുമ്പോള്‍
നീയിങ്ങു വരുമെന്ന്
ചത്ത സൂര്യന്റെ ജാതകം
എഴുതുന്നു,



ന്ന

ര്‍
ന്നു

വീഴുന്ന പൂവെല്ലാം
ചെവിയില്‍ വെച്ചു
പിന്നെയും
പിന്നെയും
ഞാനാകെ
ചെമ്പരത്തിചോപ്പാകുന്നു...

3 comments:

  1. നല്ല വരികള്‍

    ReplyDelete
  2. ചത്ത സൂര്യന്റെ ജാതകം എഴുതീട്ടെന്ത്

    ReplyDelete
  3. കവിത കൊള്ളാം. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..

    ശുഭാശംസകൾ...

    ReplyDelete