വില കുറഞ്ഞ അത്തറുമണംനീട്ടി
ശ്വസിച്ചു മരണം മഹാസത്യം
ആദ്യമൊന്നു നെടുവീര്‍പ്പിടും ,
ശേഷം,
അലമുറയിടുന്നവരെ
നോക്കിഞെക്കി പിഴിഞ്ഞൊരു
തുള്ളികണ്ണില്‍ എടുത്തു വയ്ക്കും,
കരയാത്തവരെ നോക്കി
“ഹമ്പടെ നീയെ”എന്നൊരു
പരമപുച്ചംചുണ്ടില്‍ വരുത്തും,
അടുത്ത നിമിഷത്തില്‍ വിറച്ചു
പാടിയമൊബൈല്‍ ഞെട്ടി തരിച്ചു
നിശബ്ധതയിലേക്കാഴ്ത്തും,
അതില്‍ തെളിഞ്ഞ നമ്പറിനു
പറയാനുള്ളതോര്‍ത്തു
ഞെളിപിരി കൊള്ളും,
നിന്നു മടുത്താല്‍
ഇന്നലെ കണ്ട സിനിമയിലെ
കഥ വെറുതെ അയവിറക്കും,
അതിലെ നായകന്റെ
സിക്സ് പാക്കുകളില്‍
തടവി കൊണ്ടിരിക്കും,
അരികില്‍ നില്‍ക്കുന്ന കുടവയറു
നോക്കി ഒക്കാനപ്പെടും,
ചെന്നിട്ടു ചെയ്യേണ്ട
ജോലികളുടെകണക്കു
കൂട്ടി കുറച്ചു
ഹരിച്ചു ഗുണിയ്ക്കും,
അകലെ നില്‍ക്കുന്നവളുടെ
സാരിയുടെ വിലകുറവോര്‍ത്തു
പരിതപിക്കും,
വിലപിടിപ്പു മരണത്തിനു
ചേരില്ലെന്ന് മനസ്സിലവളെ
ആശ്വസിപ്പിക്കും,
ചുറ്റും കളിയ്ക്കുന്ന
കുട്ടികളെ നോക്കി
അവരെക്കാള്‍ കുട്ടിയാകും,
ചിലപ്പോള്‍
തലതെറിച്ച കുട്ടികള്‍
എന്ന് നീട്ടി പ്രാകും,
അടുത്തമാസം വാങ്ങേണ്ട
പലച്ചരക്കിന്റെലിസ്റ്റ്
വരെ നിന്ന നില്‍പ്പില്‍
ഉണ്ടാക്കികളയും,
ഏറ്റവും ഒടുവില്‍
മരിച്ചയാളെയും ചുമന്നു
ശവവണ്ടി നീങ്ങുമ്പോള്‍
ഞാനൊരിക്കലും
മരിക്കില്ലെന്നപ്പോലെ
ജീവിതത്തിലേയ്ക്ക് ഇറങ്ങി നടക്കും…
ഞാനൊരിക്കലും
ReplyDeleteമരിക്കില്ലെന്നപ്പോലെ...
ഞാനൊരിക്കലും
ReplyDeleteമരിക്കില്ലെന്നപ്പോലെ
ജീവിതത്തിലേയ്ക്ക് ഇറങ്ങി നടക്കും…
അത്രതന്നെ!!!
:)
Deleteഒരു നെടുവീര്‍പ്പ്/പതംപറച്ചില്‍/അധികമായാല്‍ ഒരു മൂക്ക് ചീറ്റല്‍... പിന്നെയെല്ലാം പതിവ് ഘടികാര ബന്ധിത ജീവിതം.
ReplyDeleteചില അക്ഷരപ്പിശാചുക്കള്‍ കയറി ഇരിക്കുന്നുണ്ട് കവിതയില്‍... :)
:)
Deleteഞാനൊരിക്കലും
ReplyDeleteമരിക്കില്ലെന്നപ്പോലെ
ജീവിതത്തിലേയ്ക്ക് ഇറങ്ങി നടക്കും…
മരണഭയം ഇല്ലാത്തവനെ ജീവിതം ആസ്വദിച് ആഘോഷിച് തള്ളി നീക്കാനാവൂ.
ReplyDelete:)
Deletearta thanne ..ഞാനൊരിക്കലും
ReplyDeleteമരിക്കില്ലെന്നപ്പോലെ
ജീവിതത്തിലേയ്ക്ക് ഇറങ്ങി നടക്കും…
:)
Deleteമരണവീട്ടിലെ കാഴ്ച്ചകൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
അതെ.
ReplyDeleteവെറുതെ കുറേ കണക്കുട്ടലുകളില്‍
എന്നെ ബാധിക്കാനേ പോകുന്നില്ല ഇതൊന്നും.
നേരിട്ട് അനുഭവിക്കുമ്പോള്‍ മാത്രം തിരിയുന്ന നമ്മള്‍.
:)
Deleteവളരെ മനോഹരം
ReplyDeleteനല്ല എഴുത്ത്
ആശംസകള്‍
നാളെ ഒരു ദിവസം കൂടി ഉണ്ടെന്നുള്ള വിശ്വാസം ആണ് നമ്മെ നയിക്കുന്നത്
ReplyDelete