നിന്റെ മനസമ്മതത്തിന്
വിളമ്പിയ
നാരങ്ങാഅച്ചാറിനു
തീരെ കയ്യ്പ്പായിരുന്നു,
ഒരു അച്ചാറ് പോലും
മര്യാദയ്ക്ക്
പറഞ്ഞുണ്ടാക്കിക്കാന്‍
അറിയാത്തവന്‍
എങ്ങനെ
കല്യാണം കഴിക്കുമെന്നോര്‍ത്തു
അന്ന് ഞാന്‍ ഉറങ്ങിയില്ല,
പിന്നീടുള്ള
ഓരോ ദിവസങ്ങളിലും
നിന്‍റെ കുട്ടിത്തം,
ഉത്തരവാദിത്തമില്ലായ്മ,
മറവി ,
മടി,
കുന്തം,
കുടചക്രം അങ്ങനെ
തെറ്റുകളുടെ
പൊട്ടും പൊടിയും
ചെകഞ്ഞിട്ട് ഞാന്‍ ഉറക്കം കളഞ്ഞു,
കരയുന്ന കുഞ്ഞിന്റെ
വായിലേക്ക്
മുല തിരുകി വെച്ചു,
തിരിഞ്ഞു കിടന്നുറങ്ങുന്നവനെ,
നോക്കി വീര്‍പ്പിട്ടു
രാത്രികള്‍ ഞാന്‍ പകലാക്കി,
ആ സമയമെല്ലാം നീയവളെ വിളിച്ച്
പുന്നാരം പറഞ്ഞു,
എന്നെ വിളിച്ചിരുന്ന ചെല്ലപേരുകളെല്ലാം
ആ മൂശേട്ട കട്ടോണ്ട് പോയി,
പകല്‍ മുഴുവന്‍
ഞാന്‍ തരിവറ്റിറങ്ങാതെ
വറ്റി വരണ്ടപ്പോള്‍
നീയും അവളും
നക്ഷത്രംകൊറിച്ച് നടന്നു,
അതൊക്കെ പോട്ടെ
നിന്റെ മനസമ്മതത്തിന്റെ അച്ചാര്‍
എങ്കിലും,
"എന്റെ ചെക്കാ"
ഇത്ര കയ്ച്ച് പോയല്ലോ?
തെറ്റുകളുടെ പൊട്ടും പൊടിയും ചികയുന്നവര്‍ക്ക് ...
ReplyDeleteഅച്ചാറിൽ നിന്ന് തുടങ്ങിയതും പറഞ്ഞതും ഒക്കെ മനസ്സിലായി.
ReplyDeleteപക്ഷെ അവസാനം ആ അച്ചാറ് കോരിയൊഴിച്ചത് എന്തിനാന്ന് മനസ്സിലായില്യ.
ഇതിനും പേര് കവിത എന്നാണോ? ദൈവേ...
അച്ചാറില്ലാതെ എന്ത് കല്ല്യാണം :)
ReplyDeleteഅച്ചാറിന്റെ കയ്പ്പിൽ പഴയ മധുരങ്ങൾക്ക് , മധുരം കൂടുമോ...? :)
ReplyDeleteകവിത കൊള്ളാം റീമ ....
കയ്ക്കുന്നില്ല
ReplyDelete