“ഏതു ദേശവും
എനിക്കു ജന്മദേശമാണ്,
ഒരെഴുത്തുമേശയും
ഒരു ജനാലയും
ആ ജനാലയ്ക്കൽ
ഒരു മരവുമുണ്ടെങ്കിൽ”
"മരീന സ്വെറ്റായേവ" * യുടെ
വരികളില്‍
നോക്കി,
നോക്കി,
ഞാനെന്റെ
മേശയരികില്‍
പോയിരിക്കുന്നു,
മരമെന്ന് സങ്കല്‍പ്പിച്ചു
ജനാലയിലൂടെ
വേറെന്തോ
നോക്കിയിരിക്കുന്നു ,
വീണ്ടും മരീനയുടെ
വരികളിലേക്ക്
നോക്കി
നോക്കി
കണ്ണീരിറ്റിക്കുന്നു,
അപ്പോളരികിലൂടെ ഒഴുകി വരുന്നു കടല്‍ !
കടലിലേക്ക് പെയ്യുന്നു മഴ !
മഴമുകളില്‍ നീല ഫ്രോക്കിട്ട ആകാശം!
ആര്‍ത്തിയോടെ ഞാന്‍
കടലും
മഴയും
ആകാശവും
മറീനയുടെ വരികളില്‍
പൊതിഞ്ഞു കെട്ടുന്നു
എന്റെ ദേശം
നിന്‍റെ ദേശമെന്ന്
കടലാസിലേക്ക് ചൊരിയുന്നു
രണ്ടു വെള്ളാരം കണ്ണുകള്‍
കൂടെ കൂടുന്നു
അപ്പോള്‍ അരികിലോടിവരുന്നു
നിന്റെ വരികള്‍
നിന്റെ വരികള്‍
എ(നി)ന്‍റെ മേശയേ
എ(നി)ന്‍റെ ജാനാലവലകളെ
എ(നി)ന്‍റെ മരമേ
എ(നി)ന്‍റെ കടലാസേ
എ(നി)ന്‍റെ വെള്ളാരം കണ്ണുകളെ....
നീ എഴുതുന്നു
നീ എഴുതുന്നു
*Russian poet
ഏകലോകം എന്ന ആശയം ശക്തിപ്പെട്ടു വരികയാണ്....
ReplyDeleteനിന്റെ ദേശം എന്റെയും സ്വന്തമാകുന്ന നാളുകൾ വിദൂരമല്ല ...!
ReplyDeleteമറ്റൊരു ദേശത്തു പോകുന്ന കാര്യം ഓര്‍ക്കാന്‍ തന്നെ വയ്യ.!!
ReplyDeleteഞാനും മരീനയും...നന്നായി ..!
ReplyDelete