തെറുത്തുടുത്ത ഒറ്റമുണ്ടും
പളുപളുത്ത ചട്ടയുമിട്ടു,
ചിങ്ങപ്പഴത്തിന്റെ,
തോലും ചെരകി
കട്ടിലിന്റെ ഓരോരത്തിരുന്നു
"കൊച്ചുത്രേസ്യ" കഥപറയും,
പറയുന്നതെല്ലാം
കൊച്ചുത്രേസ്യ പുണ്യാളത്തിയുടെ
കഥകളാണ്.
അടക്കത്തിലും ഒതുക്കത്തിലും വളര്‍ന്ന,
റോസാപ്പൂക്കളെ സ്നേഹിച്ച,
കന്യാസ്ത്രീയാകാന്‍ മോഹിച്ച കുട്ടിയുടെ കഥ..
പറയുന്തോറും,
ഇനിയും ഇനിയുമെന്നു,
ഞാന്‍ ബഹളക്കാരി ആകും ,
നമ്മുക്ക് രണ്ടാള്‍ക്കും പുണ്യാളത്തീടെ
പേരാണെന്ന് അപ്പോഴൊക്കെ
ത്രേസ്യയെന്നെ ഓര്‍മ്മിപ്പിയ്ക്കും,
സന്തോഷത്തില്‍,
ത്രേസ്യയുടെ കൈയ്യും പിടിച്ചു,
ഞാനീ ലോകം മുഴുവന്‍
ഒറ്റയടിയ്ക്ക് ഓടി തീര്‍ക്കും.
അങ്ങനെ,
എന്നുമെന്നും,
പീറ്റേന്നും തെറ്റെന്നും
"കൊച്ചു ത്രേസ്യ"
പുണ്യാളത്തിയുടെ കഥ പറയും,
ദിവസങ്ങളും,
മാസങ്ങളും,
വര്‍ഷങ്ങളും,
കൊച്ചുത്രേസ്യ
കട്ടിലിന്‍റെ ഓരത്തിരുന്നു
അങ്ങനെ ഒരേ കഥകള്‍
പറഞ്ഞു കൊണ്ടിരുന്നു.
അവിടുന്ന് ,
ഞാന്‍ സ്കൂളിലേയ്ക്ക് പോയി
"കൊച്ചുത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു"
കോളെജിലേയ്ക്കെത്തി
"കൊച്ചുത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു"
കെട്ടും കഴിഞ്ഞു കൊച്ചുങ്ങളുമായി
"കൊച്ചു ത്രേസ്യ കഥ പറഞ്ഞു കൊണ്ടിരുന്നു"
നടക്കുമ്പോഴും,
ഇരിക്കുമ്പോഴും,
കിടക്കുമ്പോഴും,
കൊച്ചുത്രേസ്യ എന്റെ അരികിലിരുന്നു
ചെവി കഴപ്പിച്ചു കഥ പറഞ്ഞു.
''കൊച്ചു ത്രേസ്യേ'' നിര്‍ത്തിക്കോ
ഞാനിപ്പോ ദാ വലിയ പെണ്ണായേ"
ഇനിയും ഇനിയുമെന്നു
"ത്രേസ്യ"യപ്പോള്‍ ബഹളക്കാരി ആകും ,
നമ്മുക്ക് രണ്ടാള്‍ക്കും പുണ്യാളത്തീടെ
പേരാണെന്ന് അപ്പോഴൊക്കെ
ഞാന്‍ ത്രേസ്യെയെ ഓര്‍മ്മിപ്പിയ്ക്കും,
സന്തോഷത്തില്‍,
എന്റെ കൈയ്യും പിടിച്ചു
ത്രേസ്യയപ്പോള്‍,
ഈ ലോകം മുഴുവന്‍
ഒറ്റയടിയ്ക്ക് ഓടി തീര്‍ക്കും.
കൊച്ചുത്രേസ്യയും
കൊച്ചുത്രേസ്യയും
കൊച്ചുത്രേസ്യയുമപ്പോള്‍
ശിരോവസ്ത്രമണിഞ്ഞ
മൂന്നു റോസാപൂവുകളാകും
ത്രേസ്യാമാരെല്ലാം ത്രേസ്യാമാരല്ല.......
ReplyDeleteത്രേസ്യ ത്രയങ്ങൾ.. രസിച്ചു
ReplyDeleteത്രേസ്യകളെല്ലാം കൊച്ചാണേ.........!!!
ReplyDeletegood
ReplyDeleteകുറച്ചു കൂടി നന്നീകാനുണ്ട്
ReplyDeleteപ്രാഞ്ചിയേട്ടനും, പുണ്യാളനും പോലെ ത്രേസ്യേടത്തിയും, പുണ്യാളത്തിയും
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
Nice to read.....
ReplyDeleteഎന്തോ മുന്‍പു വായിച്ചത്ര രസം തോന്നിയില്ല... ചിലപ്പോള്‍ മുഴുവന്‍ മനസ്സിലാകാത്തതു കൊണ്ടായിരിക്കും....
ReplyDeleteഅസ്സലായി ..!
ReplyDeleteഅസ്സലായി ..!
ReplyDeleteകൊച്ചുത്രേസ്യയും കൊച്ചുത്രേസ്യയും കൊച്ചുത്രേസ്യയും ;-) :-)
ReplyDeleteനന്നായി...
ReplyDelete