Thursday, December 11, 2014

പോരാട്ടം

അഞ്ചു പേരാണ് അവര്‍ എനിക്ക്,
എന്റെ ചുവപ്പന്‍ പോരാളികള്‍

ഒരുത്തന്‍ എന്നെ പൊള്ളിച്ചുയര്‍ത്തൂം
ഒരുത്തന്‍ ഇതളിതളായി പറത്തും
ഒരുത്തന്‍ ഭ്രാന്തെന്ന് ചെവിയില്‍ കുളിര്‍ക്കും 
ഒരുത്തന്‍ നേര്‍ത്ത ചൂടില്‍ തളം വെയ്ക്കും
ഒരുത്തന്‍ എല്ലാറ്റില്‍ നിന്നുമടര്‍ത്തി
പൂത്തനൊരു വീര്യം നിറയ്ക്കും,

എല്ലാ മാസത്തിലും
ചെമ്പരത്തി വട്ടത്തില്‍ തന്നെ 
വരച്ചു വെച്ചിട്ടുണ്ട്,
അവന്മാരുടെ വരവും പോക്കും ....

3 comments:

  1. സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നോ? ങാഹാ!! അത്രയ്ക്കായോ!!!

    ReplyDelete