"നീ കാണരുത്"
മൂകം കരയുന്ന കണ്ണിലെ
കനലിലെ കെട്ടടങിയ കനവുകള്‍
നീ കാണരുത്.
"നീ കേള്‍ക്കരുത്"
നിന്നോട് പറയാന്‍ കൊതിച്ച
നാവിന്റെ വിളറിയ വാക്കുകളെ
നീ കേള്‍ക്കരുത്
"നീ പറയരുത്"
നിന്‍ മൃദുസ്വനം കേള്‍ക്കാന്‍
നിനച്ചിരുന്ന ചെവിയുടെ വേദനയോട്
നീ പറയരുത്.
"നീ ഓര്‍ക്കരുത്"
നിന്നെ മാത്രം നിനച്ചിരുന്ന
മനസ്സിനെ കനവുകളില്‍ പോലും
നീ ഓര്‍ക്കരുത്.
"നീ അറിയരുത്"
വേവുന്ന പകല്ചൂടില്‍ നിന്‍ നെഞ്ചിലെ
തണല്‍ തേടി തളര്‍ന്ന ചിന്തകളെ
നീ അറിയരുത്
"നീ പ്രണയികരുത്"
ഹൃദയത്തിന്റെ ഓരോ മാത്രയിലും
നിന്നെ പ്രണയിച്ച ഈ പാഴ്കിനാവിനെ
നീ പ്രണയിക്കരുത്
who is showing the love sign a jail inmate? his uniform shows like that!
ReplyDeleteഹൃദയത്തിന്റെ ഓരോ മാത്രയിലും
ReplyDeleteനിന്നെ പ്രണയിച്ച ഈ പാഴ്കിനാവിനെ
നീ പ്രണയിക്കരുത്...
:)
നീ കാണരുത്, കേള്‍ക്കരുത്, പറയരുത്. ഓര്‍കെരുത്, അറിയരുത്, പ്രണയികരുത്, ഒന്നും ആഗ്രഹികരുത്.....
ReplyDeleteനന്നായിരിക്കുന്നു....
തുടരുക ആശംസകളോടെ
ReplyDeleteഅനില്‍ കുരിയാത്തി