ശവപറമ്പിലെ പൂവ്
ശവപറമ്പിലെ പൂവ് അവള്‍ക്കെന്നോട് ചൊല്ലാന്‍ പരിഭവങ്ങളെരെ.. കണ്ണീരു കണ്ടു , വേദന തിന്നു, വിടര്‍ന്ന പൂവിനു കണീരിന്‍ നനവിനോട് തന്നെയേറെ പ്രിയം .കണ്ണീലെ ഉപ്പുനീരൂറ്റി, വിങ്ങലിന്‍ വളമുണ്ട്, വളര്‍ന്നവള്‍ ശവത്തെ പുതച്ച വെള്ളതുണിയി ലാണ് സ്വപ്നങ്ങള്‍ തുന്നിയത്... ആ കിനാക്കള്‍ക്കെന്നും പേടിപ്പിക്കുന്ന കറുപ്പ്. മരണത്തിന്‍ ദുര്‍ഗന്ധം വാരിയണിഞ്ഞവളുടെ വിദൂരസ്മരണകളില്‍ പോലും ഒരു ചെരുചിരി യുടെ തേന്‍നുരകള്‍ വിടരാത്തതെന്ത് ? .വെണ്ണകല്ല് കൊത്തിയ കുഴികളില്‍ കത്തും മെഴുതിരി പോല്‍ ഉരുകും മനസ്സുകള്‍ കണ്ടു മടുത്തവള്‍ക്കു... വരും ജന്മമെങ്ങിലും വേദനയില്‍ വിടരാത്ത പൂക്കള്‍ കൊരുത്ത മാലയില്‍ അലിയാന്‍ , ഞാന്‍ ഏതു ദേവനു മുന്നില്‍ തപസിരിക്കണം? ഏതു കണീര് കൊണ്ടാ പാദം കഴുകണം?
കവിതകള്‍ എല്ലാം മനോഹരം ഓരോ വരിയും ഇത്ര ചെറുതാക്കാണോ ?
ReplyDelete