Friday, December 18, 2009

"എന്റെ കണ്ണാടിക്കു ഭ്രാന്താണ്"









"എന്റെ കണ്ണാടിക്കു ഭ്രാന്താണ്"


മുഖം നോക്കുബോള്‍
അതെന്നെ നോക്കി
പൊട്ടിച്ചിരിക്കുന്നു,
ചിരിയുടെ അര്‍ഥം
തേടി മറുനോട്ടം
നോക്കിയപ്പോള്‍
തുമ്മിയപ്പോള്‍
തെറിച്ച മൂക്കിനെ
നോക്കി വൃഥാ
കണ്ണീര്‍ വാര്‍ക്കുന്നു,
ചിരിയുടെയും
കരച്ചിലിന്റെയും
അതിരില്‍ അമര്‍ന്നെന്‍റെ
മുഖം വക്രിക്കുന്നു,
വികൃതമാം മിഴിയിലെ
കനല്‍ കൊണ്ടത്‌
ആയിരം ചീളായി
പൊട്ടിച്ചിതറുന്നു,
പിന്നെയാ മിഴിയിലെ
കണീര് കണ്ടത്
മുറികൂടി ചുവരില്‍
നിശ്ചലം ഇരിക്കുന്നു,
ചിലനേരം വെറുപ്പില്‍
കാര്‍ക്കിച്ചു തുപ്പുന്നു,
ചില നേരം ചേര്‍ത്ത-
ണച്ചെന്നോട് പറയുന്നു
ഞാനും നിന്റെ മനസും
ഒന്നാണെന്ന്...


"
എന്റെ കണ്ണാടിക്കു ഭ്രാന്തല്ലേ?

5 comments:

  1. കണ്ണാടിക്കെന്നും വട്ടുതന്നെ.. നല്ല കവിത

    ReplyDelete
  2. ചില നേരം ചേര്‍ത്ത-
    ണച്ചെന്നോട് പറയുന്നു
    ഞാനും നിന്റെ മനസും
    ഒന്നാണെന്ന്...

    "എന്റെ കണ്ണാടിക്കു ഭ്രാന്തല്ലേ?

    ReplyDelete
  3. പിന്നെയാ മിഴിയിലെ
    കണീര് കണ്ടത്
    മുറികൂടി ചുവരില്‍
    നിശ്ചലം ഇരിക്കുന്നു,
    ചിലനേരം വെറുപ്പില്‍
    കാര്‍ക്കിച്ചു തുപ്പുന്നു,
    ചില നേരം ചേര്‍ത്ത-
    ണച്ചെന്നോട് പറയുന്നു
    ഞാനും നിന്റെ മനസും
    ഒന്നാണെന്ന്...

    ReplyDelete