Thursday, May 23, 2013

പാല് ക്കാരി

എന്നും പാലും 
കൊണ്ട് വന്നിരുന്നു ,

കണ്ണും നിറച്ചിരിക്കുന്ന 
എന്നെ നോക്കി 
കരയല്ലേ പൊന്നെയെന്നു
പൊട്ടിച്ചിരിച്ചിരുന്നു ,

ഒരൊറ്റ തലോടലില്‍
പഞ്ചാര പോലുമിടാത്ത 
പാല്‍ കല്കണ്ടം
പോലെ മധുരിപ്പിച്ചിരുന്നു ,

"മ്മളങ്ങ് ചത്താ മ്മടെ പിള്ളേര്‍ക്കാരാടി"
എന്ന് തത്വവാദി
ചമഞ്ഞിരുന്നു ,

എന്നിട്ടും,

ഒരൊറ്റ തുണിയില്‍ തൂങ്ങി
എന്‍റെ പാല്‍പാത്രവും
കൊണ്ട് അവളങ്ങു
ആകാശത്തേക്ക്
കേറി പോയി....

11 comments:

  1. അവരേപ്പോലുള്ളവരുടെ ജീവിതത്തിലും, പ്രവൃത്തിയിലും, വാക്കുകളിലുമാണ് സത്യത്തിൽ

    ശരിയായ തത്ത്വചിന്തകളുള്ളത്. നല്ല കവിത.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഒരു പാട് സന്തോഷം

      Delete
  2. ഹൃദ്യം..പാലുപോലെത്തന്നെ വരികള്‍

    ReplyDelete
  3. വായിച്ചു.... , അതിൽ കൂടുതൽ എന്താ പറയ്ക ...:(

    ReplyDelete
  4. ജീവിതത്തിന്റെ ചുരുക്കെഴുതായി ഈ കവിത. പാലും കണ്ണീരാ..അത് തൂക്കു പത്രത്തിൽ കൊണ്ട് വരുന്ന മനുഷ്യ ജന്മം സ്പര്ശിച്ചു എവിടെയെക്കെയോ

    ആശംസകൾ

    ReplyDelete
  5. ചുരുക്കം വരികളിൽ ഒരു ജീവിതം വരച്ച് കാട്ടി.. ലളിതവും ഹൃദ്യവുമായ കവിത. ആശംസകൾ

    ReplyDelete
  6. nannayirikkunnu ezhuthu...pettennu paranja pole...

    ReplyDelete