വാക്കുകള്‍ വരഞ്ഞിട്ട
ചിത്രം പോലെ
അയാളിങ്ങനെ
കുറുകി കുറുകി ,
കാണെ കാണെ
വാക്കിനേക്കാള്‍
പെരുകി പെരുകി
ഭൂമിക്കൊപ്പം വളര്‍ന്നു,
ഇത്രയേറെ
ഉയരമുള്ളോരാളെ
ഇതുവരെ കണ്ടില്ലല്ലോ ,
എന്നൊരു ചിരി
ചുണ്ടില്‍ മരിക്കുമ്പോള്‍
മുഖം നിറയെ ചായം തേച്ചു
പാറിവരുന്ന ട്രപ്പീസിനോപ്പം
അയാള്‍,
മനസ്സിലുയര്‍ന്നൊരു
അത്ഭുത ദ്വീപില്‍ ഞാന്‍,
ബോധമുണര്‍ന്നൊരു
പഴകഥയാകുമ്പോള്‍,
എന്റെ മുന്നിലയാള്‍
ചീന്തി പോയൊരു
തിരശീലയും തൂക്കി
കടലിലെക്കിറങ്ങി പോയ
നായകനാകുന്നു.
കടല്ചൊരുക്ക്
പോലെ പൊതിഞ്ഞ
കോമാളിയെന്ന
പരിഹാസചിരിയില്‍
അറച്ചറച്ചു
വാക്കുകള്‍ക്കിടയിലെവിടെയോ
എന്നെ
വീണ്ടും വീണ്ടും കാണാതാകുന്നു,
കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞു പോകുന്നവര്‍
ReplyDeletekavitha nannayi...asamsakal
ReplyDeleteദിശ തെറ്റിയ ചിന്തകള്‍
ReplyDelete:)
Deleteകാണാതാവാന്‍ ഊഴം നോക്കി ഓരോരുത്തരും
ReplyDelete:)
Deleteമാഞ്ഞു പോകുന്നോർ ....
ReplyDelete:)
Deleteനല്ല കവിത.
ReplyDeleteശുഭാശംസകൾ...
നന്ദി
Deleteനല്ല കവിത...
ReplyDelete:)
Delete